അഗളി: സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പ് നടത്തുന്ന ഓപ്പറേഷന് സി-ഹണ്ട് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ ഉള്‍വനത്തില്‍ നടത്തിയ പരിശോധന യില്‍ 1,350 കഞ്ചാവുചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് എക്സൈസ് ഇന്റ ലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ ന്നായിരുന്നു റെയ്ഡ്. പാലക്കാട് ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ടി.എന്‍ സുധീര്‍, അസി എക്സൈസ് കമ്മീഷണര്‍ എ.ആര് നിഗീഷ് എന്നിവരുടെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്റെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഓഫിസ്, അഗളി എക്സൈസ് റെയ്ഞ്ച് ഓഫിസ് സംഘങ്ങളാണ് പരിശോധന നടത്തിയത്.
ഇടവാണി ഉന്നതിക്ക് വടക്കുപടിഞ്ഞാറ് 15 കിലോമീറ്ററോളം ഉള്‍വനത്തിലുള്ള പാല മലയുടെ കിഴക്കേചരിവില് തോടിനോട് ചേര്‍ന്നാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. വിളവെടുപ്പിന് പാകമായതും ആറുമാസം പ്രായമായതുമായ ചെടികളാണ് ഇവിടെയു ണ്ടായിരുന്നത്. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഘോരവനത്തിലുള്ള തോട്ടം കൃത്യമായി പരിപാലിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. പരിശോധനയറിഞ്ഞ് സംഘം ഉള്‍വനത്തിലേക്ക് കടന്നതാകാമെന്നാണ് എക്സൈസ് സംശയിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച റെയ്ഡ് രാത്രി 11-ഓടെയാണ് പൂര്‍ത്തിയായത്. കഞ്ചാവുചെടികള്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലത്തുവെച്ച് തന്നെ നശിപ്പിച്ചതായും എക്സൈസ് അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് അഗളി എക്സൈസ് റെയ്ഞ്ച് എന്‍.ഡി.പി.എസ്. പ്രകാരം കേസെടുത്തു. ഇനിയും ഇത്തരത്തിലുള്ള തോട്ടങ്ങളുണ്ടോയെന്നും, കഞ്ചാവ് കൃഷി ചെയ്തവരെയും കുറിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന് പറഞ്ഞു.പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ എ.ബി പ്രസാദ്, അഗളി റെയ്ഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ബി രാജേഷ്, അസി. ഇന്‍സ് പെക്ടര്‍ ഗ്രേഡുമാരായ ജിഷൂ ജോസഫ്, കെ.പ്രസാദ്, കെ.ജെ ഓസ്റ്റിന്‍, പ്രിവന്റീവ് ഓഫിസര്‍ ചന്ദ്രകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് എം.ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്, ഭോജന്, എ.കെ രജീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റി ഗേഷന്‍ ബ്യൂറോ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ വി.റോബര്‍ട്ടിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധന നടത്തുന്നത്. അട്ടപ്പാടി യില്‍ ഈ ആഴ്ച ഇതുരണ്ടാം തവണയാണ് വനത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അഗളി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇഹ്ലാസ് അലിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 1700 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.പാടവയല്‍ പഴയൂര്‍ ഉന്നതിയില്‍ നിന്നും ആറുകിലോമീറ്റര്‍ പടിഞ്ഞാ റുമാറി പിള്ളമലയിലെ വനത്തിലാണ് നട്ടുപരിപാലിച്ചുവരുന്ന കഞ്ചാവുചെടികള്‍ കണ്ടെത്തിയത്.
