പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 2531 പോളിങ് ബൂത്തുകള്‍. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2112 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 419 ബൂത്തുകള്‍ പുതിയതായി ചേര്‍ത്തു.തൃത്താല -218, പട്ടാമ്പി -222, ഷൊര്‍ണൂര്‍ -224, ഒറ്റപ്പാലം – 238, കോങ്ങാട് – 193, മണ്ണാര്‍ക്കാട് – 220, മലമ്പുഴ – 246, പാലക്കാട് – 219, തരൂര്‍ – 177, ചിറ്റൂര്‍ – 193, നെന്മാറ – 207, ആലത്തൂര്‍ – 174 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാന ത്തിലുള്ള പോളിങ് ബൂത്തുകളുടെ എണ്ണം. പരമാവധി 1200 വോട്ടര്‍മാര്‍ക്കാണ് ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താനാകുക.
