മണ്ണാര്‍ക്കാട്: കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ഷനും റംസാന് കിറ്റ് വിതരണവും മണ്ണാര്‍ക്കാട് താജ് റെസിഡന്‍സിയില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ജി ബാബു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറിമാരായ പി.അഹമ്മദ് അഷ്റഫ്, പി.ആര് സുരേഷ്, വി.വി ഷൗക്കത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, ഡി.സി.സി. മെമ്പര്‍ കെ.ബാലകൃഷ്ണന്, പി.സി ബേബി, എം.സി വര്‍ഗീസ്, സക്കീര്‍ തയ്യില്‍, ഗിരീഷ് ഗുപ്ത,അരുണ്‍കുമാര്‍ പാലക്കുറുശ്ശി, സുരേഷ് തെങ്കര, ടി.കെ ഇപ്പു തുടങ്ങിയവര്‍ സംസാരിച്ചു.
