മണ്ണാര്‍ക്കാട്: നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്ക റിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നഗരത്തില്‍ നടത്തിയ റോഡ് ഷോ ആവേശ മായി. വാദ്യമേളങ്ങളുടെയും ഡി.ജെയുടേയും ഇരുചക്രവാഹനങ്ങളുടേയും അകമ്പ ടിയോടെ കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച റോഡ് ഷോ നെല്ലിപ്പുഴ ജംങ്ഷനില്‍ സമാപിച്ചു. നിരവധി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നു.
സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കര്‍, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമ കൃഷ്ണന്, സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠന് പൊറ്റശ്ശേരി, ജോസ് ബേബി എന്നിവര്‍ തുറന്നവാഹനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. നിയമ സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥനാര്‍ഥി മന്‍സില്‍ അബൂബക്കറിന്റെത് കന്നിയങ്കമാണ്. ബിസിനസ് മേഖലയിലും ജീവകാരുണ്യരംഗത്തും ഒരുപോലെ സജീവമാണ്.അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കശുവണ്ടി വികസന കോര്പ്പറേഷന് ഭരണസമിതി അംഗം എന്നി നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോഡ് ഷോയ്ക്ക് സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, എം.വിനോദ്കുമാര്‍, കെ.മന്‍സൂര്‍, ഐലക്കര മുഹമ്മദാലി, എ.കെ അബ്ദുല്‍ അസീസ്, സദകത്തുള്ള പടലത്ത്, കെ.വി അമീര്‍, കെ.പ്രവീണ്‍, എന്‍.ചന്ദ്രശേഖരന് എന്നിവര്‍ നേതൃത്വം നല്കി.
