തീരുമാനം കെ.എച്ച്.ആര്.എ. സംസ്ഥാന എക്സിക്യുട്ടിവ് യോഗത്തില്‍
കൊച്ചി: ഹോട്ടലുകളെ അവശ്യസര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുക ള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 23-ന് സംസ്ഥാന വ്യാപകമായി ഹോട്ടലു കള്‍ അടച്ചിട്ട് സമരം നടത്താന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേ ഷന് സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കടയടപ്പ് സമരത്തിന് മുന്നോടിയായി മാര്‍ച്ച് 19-ന് എണ്ണക്കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രസിഡന്റ് ജി.ജയപാല്‍, ജനറല്‍ സെക്രട്ടറി എന്‍.അബ്ദുല്‍ റസാഖ് എന്നി വര് അറിയിച്ചു.
വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ എണ്ണകമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചി ട്ടും, ഹോട്ടലുകളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്താത്തിനാല്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നില്ല. സ്വകാര്യ കമ്പനികള്‍ ഈ അവസരം മുതലെടുത്ത് പാചക വാതകത്തിന് വന്‍വിലവര്‍ധനവ് വരുത്തിയിരിക്കുകയാണെന്ന് കെ.എച്ച്.ആര്.എ. ആരോപിച്ചു.
പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാകാതെ ഹോട്ടലുകള്‍ അടഞ്ഞുപോകുന്ന അവ സ്ഥയാണ്. ലക്ഷക്കണക്കിന് തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത പുലര്ത്തുകയാമെന്നും കുറ്റപ്പെടുത്തി. ഹോട്ടലുകളെ മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുത്തി പാചകവാതകം വിതരണത്തിന് നടപടിയുണ്ടാകണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
