പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കു ന്നതിനുള്ള വിവരശേഖരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്കി. മാര്‍ച്ച് 20-ന് ഉച്ചയ്ക്ക് 12.30-നകം വിവരശേഖരണം പൂര്‍ത്തിയാക്കി അക്നോളജ്മെന്റ് ജനറേറ്റ് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്റ്റ്വെയറിലൂടെയാണ് അപ്ലോഡ് ചെയ്യേണ്ടത്. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ( പ്രൈമറി സഹകരണ സംഘങ്ങള്‍ ഒഴികെ), കേന്ദ്ര -സംസ്ഥാന കോര്‍പ്പറേ ഷനുകള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, പി. എസ്.സി., എയ്ഡഡ് കോളജുകള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയസ്ഥാപ നങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് ഓര്‍ഡര്‍ സോഫ്റ്റ്വെയ റില്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ചുമതല. അതത് തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥാപനമേധാവികള്‍ക്ക് ലഭ്യമാവുന്ന യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ചോ, https://order.ceo.kerala.gov.in ല്‍ നേരിട്ടോ ജീവനക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്താം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക മാനദണ്ഡങ്ങള്‍ പ്രകാരം തെരഞ്ഞെ ടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ അര്‍ഹതയുള്ള ജീവനക്കാരുടെ വിശദാംശ ങ്ങള് തെളിവ് /മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്റ്റാഫ് ലിസ്റ്റിന്റെ ഹാര്‍ഡ് കോപ്പി യും അക്നോളജ്മെന്റും തദ്ദേശസ്ഥാപന സെക്രട്ടറിയെ ഏല്‍പ്പിക്കണം. തദ്ദേശസ്ഥാ പന പരിധിയിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്റ്റ്വെയ റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം. വിവരങ്ങളുടെ ആധി കാരികത പരിശോധിച്ച് ഉറപ്പുവരുത്തി മാര്‍ച്ച് 21-ന് വൈകിട്ട് അഞ്ചിനകം ജില്ലാ തെര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ നോഡല്‍ ഓഫിസര്‍ അറിയിച്ചു.
