കാഞ്ഞിരപ്പുഴ: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കൊറ്റിയോടിനു സമീപം ടോറസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരുക്കേറ്റു. നൊട്ടമല ചെമ്പല ങ്ങാടന്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (32) നാണു പരുക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയായിരു ന്നു അപകടം. ചിറക്കല്‍പടി നിന്നു മണ്ണാര്‍ക്കാട് ഭാഗത്തേക്കു വരികയായിരുന്നു ഓട്ടോ എതിരെ വന്ന ടോറസില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഓട്ടോ യില്‍ കുടുങ്ങിയ മുഹമ്മദ് ഷാഫിയെ നാട്ടുകാര്‍ ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനു ശേഷം പുറത്തെടുത്ത് മണ്ണാര്‍ക്കാടും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയി ലെത്തിച്ചു.
