രാഷ്ട്രീയകക്ഷി പ്രധിനിധികളുടെ യോഗം ചേര്‍ന്നു
പാലക്കാട് :നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി കള്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോ ടിയായി ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷ വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും സംഭവിക്കാതിരി ക്കാന്‍ ശ്രദ്ധിക്കണം. രാഷ്ട്രീയകക്ഷികള്‍ക്ക് ചിലവഴിക്കാവുന്ന തുക വിലയിരുത്തുന്ന തിനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്.ഹരിതചട്ടംകര് ശനമായി പാലിക്കണം. ഫ്ലക്സ്, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന സ്ഥാ പനത്തിന്റെയും പബ്ലിഷറുടെയും പേരും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തണം. സമയബ ന്ധിതമായി നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ.ജി പ്രാണ്‍ സിങ്, തെരഞ്ഞെടുപ്പ് വിഭാഗം ഹെഡ് ക്ലര്‍ക്ക് പി.എ ടോംസ്, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
