കാഞ്ഞിരപ്പുഴ: സംസ്ഥാനത്തെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുന്നതിനുള്ള കൈറ്റ് വിക്ടേഴ്സ് ഹരിതവിദ്യാലയം സീസണ് -04 വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ കാഞ്ഞിര പ്പുഴ പഞ്ചായത്തിലെ പൗരാവലിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
കാഞ്ഞിരം ടൗണില്‍ നടന്ന അനുമോദന യോഗം വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന് അധ്യക്ഷനായി.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, പ്രിന്‍സിപ്പല്‍ പി.സന്തോഷ്കുമാര്‍, പ്രധാന അധ്യാപിക ടി.സബിത, പി.ടി.എ. പ്രസിഡ ന്റ് പി.ജയരാജന്, സംഘാടക സമിതി കണ്‍വീനര്‍ പി.രാജന്, സി.അച്യുതന് നായര്‍, നിസാര്‍ മുഹമ്മദ്, മുഹമ്മദ് ചെറൂട്ടി, പി.ചിന്നക്കുട്ടന്‍, ടി.ഓമനക്കുട്ടന്, ജോര്‍ജ് നമ്പുശ്ശേ രില്‍, സ്കൂള്‍ പാര്‍ലിമെന്റ് ചെയര്മാന് വി.പ്രഫുല്‍ദാസ്, ഹൃദ്യ കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
