അലനല്ലൂര്‍: നവീകരിച്ച മൂച്ചിക്കല്‍ മുണ്ടക്കുന്ന് കലാസമിതി റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഗ്രാന്‍ഡ് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് മറിയ അമ്പുക്കാട്, സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി സൈനബ, വാര്‍ഡ് മെമ്പര്‍ നിജാസ് ഒതുക്കുംപുറത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.പി ജംഷീന, സുരേഷ് കൊടുങ്ങയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഹംസപ്പ, പ്രവാസി ബാങ്ക് പ്രസിഡന്റ് എം.പി.എ ബക്കര്‍ മാസ്റ്റര്‍, സിബ്ഗത്ത് മഠത്തൊടി, പി.ഷാനവാസ്, അക്ബറലി പാറോക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
