മണ്ണാർക്കാട്: എം.എൽ.എയുടെ 2025-26 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ണാർക്കാട് നിലാവ് പദ്ധതിയിലുൾപ്പെടുത്തി കോട്ടോപ്പാടം, അലനല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പാഴക്കോട് സെന്റർ, വേങ്ങ എ.എൽ.പി സ്കൂൾ പരിസരം, കൊടുവാളി ശിവക്ഷേത്ര പരിസരം, പാറപ്പുറം ഇളംപുലാവിൽ കുളമ്പ് ജംഗ്ഷൻ, എന്നിവിടങ്ങളിലാണ് സ്വിച്ച് ഓൺ ചെയ്തത്.
അലനല്ലൂർ പഞ്ചായത്തിലെ പെരിമ്പടാരി, കണ്ണംകുണ്ട് സെന്റർ, എടത്തനാട്ടുകര ചുണ്ടോട്ടുക്കുന്ന്, താണിക്കുന്ന്, പാലക്കടവ് സെന്റർ എന്നിവിടങ്ങളിലാണ് സ്വിച്ച് ഓൺ ചെയ്തത്.
കോട്ടോപ്പാടം പഞ്ചയത്തിൽ നടന്ന വിവിധ ചടങ്ങുകളിലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.പി ഉമ്മർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, ബ്ലോക്ക് മെമ്പർ രഞ്ജിത്ത് പോറ്റൂർ, പഞ്ചായത്ത് അംഗങ്ങളായ റഷീദ് മുത്തനിൽ, സുഹറ തോട്ടാശ്ശേരി, കെ.ടി സുൽഫത്ത്, ഹസ്സൻ പാറശ്ശേരി, അസൈനാർ മാസ്റ്റർ, ഗഫൂർ കോൽക്കളത്തിൽ, കെ.ടി അബ്ദുള്ള, കിളയിൽ ഹംസ മാസ്റ്റർ, ഷുക്കൂർ പാറപ്പുറം, മൊയ്തുട്ടി തോട്ടാശ്ശേരി, വിനീത, ഷൗക്കത്ത്, മുസ്തഫ, നാസർ, ഹംസ, നസീം, ബാവ, കൊടുവാളി ശിവ ക്ഷേത്ര തിരുമേനി അജയ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അച്ചു, സെക്രട്ടറി സുബിൻ തുടങ്ങിയവർ സംബന്ധിച്ചു.
അലനല്ലൂർ പഞ്ചായത്തിൽ നടന്ന വിവിധ ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അൻസാരി, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അനിത വിത്തനോട്ടിൽ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പടുകുണ്ടിൽ, കളഭം രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ അൻഷാദ്, അനിൽ കുമാർ, മണികണ്ഠ രാജീവ്,നി ജാസ് ഒതുക്കുംപുറത്ത്, യൂസഫ് പാക്കത്ത്, പി. ഷാനവാസ്, സിബ്ഹത്ത് മഠത്തൊടി, നാസർ കാപ്പിൽ, അഷ്റഫ് എന്ന ഇണ്ണി, രാധാകൃഷ്ണൻ, പി.കെ അബ്ബാസ് മാസ്റ്റർ, സുബൈർ പാറോക്കോട്ടിൽ, റഷീദ് മാസ്റ്റർ, മൂസ, റഫീഖ് കൊടക്കാടൻ, ഉസ്മാൻ തോരങ്കണ്ടൻ, ഉണ്ണീൻ വാപ്പു, നൗഷാദ്, ജഫീർ, ഇ. അബ്ദുറഹ്മാൻ, ഇ. ബഷീർ, കെ.സി കുഞ്ഞിമുഹമ്മദ്, എൻ. മുഹമ്മദാലി, പി.പി അബ്ദുൽ ഫത്താഹ്, അൻവർ. ഇ സംബന്ധിച്ചു.
