മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടുബന്ധിച്ച് ജില്ലയിലെ നിയമസഭാ മണ്ഡ ലങ്ങളിലെ പെരുമാറ്റ ചട്ടലംഘനങ്ങളും തെരഞ്ഞെടുപ്പ് ചെലവുകളും നിരീക്ഷിക്കു ന്നതിന് ഫ്ളയിങ് സ്ക്വാഡുകള്‍ രൂപീകരിച്ചു. ഇത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. ഭാരതീയ ന്യായ സംഹിത, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങ ള്‍ തടയുക എന്നതാണ് സ്ക്വാഡിന്റെ പ്രധാന ലക്ഷ്യം.
ജില്ലയിലെ തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലായി 42 സ്ക്വാഡുകളെയാണ് വിന്യസിച്ചു. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ ആറ് സ്ക്വാഡുകളെ വീതവും മറ്റുമണ്ഡലങ്ങളില്‍ മൂന്ന് സ്ക്വാഡുകള്‍ വീതവുമാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ സ്ക്വാഡിലും അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വില്ലേജ് എക്സ്റ്റ ന്ഷന് ഓഫിസര്‍മാര്‍, സീനിയര്‍ ക്ലര്‍ക്കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായിരിക്കും സ്ക്വാഡുകളെ നയിക്കുക.
പരിശോധനകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനായി ഒരു വീഡിയോഗ്രാഫറും സ്ക്വാഡി നെ സഹായിക്കാന്‍ പൊലിസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. വോട്ടര്‍മാരെ സ്വാധീനി ക്കുന്നതിനായി പണം, മദ്യം, മറ്റുപാരിതോഷികങ്ങള് എന്നിവ വിതരണം ചെയ്യുന്നത് തടയുന്നതിനും കൂടാതെ ക്രമസമാധാനപാലത്തിനുമായി സ്ക്വാഡുകള്‍ പ്രവര്‍ത്തി ക്കും. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫിസറുടെയും ഫിനാന് സ് ഓഫിസറുടെയും കീഴിലായിരിക്കും ഈ ടീമുകള്‍ പ്രവര്‍ത്തിക്കുക.
