മണ്ണാര്‍ക്കാട്:അന്യസംസ്ഥാനങ്ങളില്‍ അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ ത്ഥികളെയും കേരളീയരെയും നാട്ടില്‍ തിരിച്ചെത്തിക്കുക,പ്രവാസ ലോകത്ത് നിന്നും തിരികെ വരുവാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി യാത്രാ ടിക്കറ്റ് ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു വിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍മ്പില്‍ നില്‍പ്പ് സമരം നടത്തി. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത സമരം ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജിയന്റോ ജോണ്‍,കെ.എസ്.യു മുനിസിപ്പല്‍ മണ്ഡലം പ്രസിഡണ്ട് ആസിഫലി,അനുവിന്ദ് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുമരംപുത്തൂര്‍ കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ നടന്ന നില്‍പ്പ് സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് അസീര്‍ വറോടന്‍ അധ്യക്ഷനായി. മണ്ഡലം കെ.എസ്.യു പ്രസി ഡന്റ് ഷനൂബ് ,അമീര്‍ വറോടന്‍, മുസ്തഫ, നാസര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!