കാഞ്ഞിരപ്പുഴ: ലോക് ഡൗണ്‍ കാലത്ത് ജോലിയില്ലാതിരിക്കുന്ന ജന ങ്ങള്‍ക്കു മേല്‍ ഇരുട്ടടിയായി കറന്റ് ബില്ല് ഇരട്ടിയലധികം വര്‍ദ്ധി ച്ചതില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. കറന്റ് ബില്ലിലെ അപാകതകള്‍ പരിഹരിക്കുക, കറന്റ് ബില്‍ 2 മാസത്തെ റീഡിംഗ് മാത്രമായി പുനര്‍ നിര്‍ണ്ണയിക്കുക, കെ. എസ്.ഇ.ബി ബില്ലിംഗ് സോഫ്ട് വെയര്‍ പരിഷ്‌കരിക്കുക, കെ.എസ്.ഇ .ബി യും സര്‍ക്കാരും തമ്മിലുള്ള കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാഞ്ഞിരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം ലോക് ഡൗണ്‍ പ്രോട്ടോകോള്‍ പ്രകാരം അഞ്ച് പേര്‍ മാത്രം അണി നിരന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ ബില്ലിംഗിലെ റീഡിം ഗുമായി ബന്ധപ്പെട്ട് കറന്റ് ബില്ല് വര്‍ദ്ധിച്ചതായി വ്യാപകമായ പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അടുത്ത രണ്ട് ദിവസം കഴിഞ്ഞ് നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇത് ഉന്നയിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ജനങ്ങള്‍ക്ക് ജോലിയില്ലാതിരിക്കുന്ന ഈ സമയത്ത് കറന്റ് ബില്ലടക്കാന്‍ സാവകാശം നല്‍കണമെന്നും തവണകളായി അടക്കാനുള്ള സംവിധാനം കാണണമെന്നും യൂത്ത് ലീഗ് ആവശ്യ പ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം സുനീര്‍ പാണക്കാടന്‍, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍, ജനറല്‍ സെക്രട്ടറി ആബിദ് പൊന്നേത്ത്, ട്രഷറര്‍ സലാം കൊറ്റിയോട്, കോങ്ങാട് മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് ഹക്കീം എം.ടി, മുനീര്‍ പൂവളപ്പില്‍ തുടങ്ങിയവര്‍ പ്രതിഷേധ സമര ത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!