നാട്ടുകല്‍: ദേശീയപാതയില്‍ നാട്ടുകല്‍ അണ്ണാംതൊടിയില് കാറും ലോറിയും കൂട്ടിയി ടിച്ച് കുടുംബനാഥന് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.അലനല്ലൂര്‍ കൊമ്പാക്കല്‍കുന്ന് നറുക്കോട്ടില്‍ ഹംസഹാജി (ഹംസപ്പ-72) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെയാ യിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ബന്ധുവായ അലനല്ലൂർ സ്വദേശി യൂസുഫ് പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .കൂടെയുണ്ടായിരുന്ന ഹംസയുടെ പേരക്കുട്ടിക്ക് നിസാര പരിക്കേറ്റു.പാലക്കാട് നിന്നും ഡോക്ടറെ കണ്ട് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു ഇവര്‍. അണ്ണാംതൊടിയില് വച്ച് എതിരെ വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവര്‍ പെരിന്തല്‍മണ്ണയി ലെ സ്വകാര്യ ആശുപത്രിയില്‍ ചികി ത്സയില്‍. ഹംസഹാജിയുടെ ഭാര്യ: ഖദീജ. മക്കള്‍:സൈഫുന്നിസ, അബ്ദുല്‍ കരീം (പരേതന്). മരുക്കള്: ഷാക്കിറ, ഷംസുദ്ദീന്.