മണ്ണാര്‍ക്കാട്: വിജ്ഞാനസമ്പാദനത്തില്‍ മുന്‍ഗാമികള്‍ കാണിച്ച സമര്‍പ്പണവും കഠിനാധ്വാനവും പുതുതലമുറ മാതൃകയാക്കണമെന്ന് ഐ.എസ്.എം. മുന്‍ സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് എം. ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജിലെ റമദാന് സന്ദേശം പരിപാടി യില്പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അത്തരം പരിശ്രമത്തോടെ ലോക ത്ത് അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് പരിശുദ്ധഖുര്‍ആന്‍. ഖുര്‍ആന്‍ എന്താണെന്നതും അത് മാനവരാശിക്ക് പകരുന്ന സന്ദേശം എന്തെല്ലാമാണെന്നതും ഇനി യും വലിയ തരത്തില്‍ അക്കാദമിക മേഖലയില്‍ ഗവേഷണം നടക്കേണ്ടത് അനിവാര്യ മാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എം ജാസ്മിന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍ അധ്യക്ഷനായി. പ്രൊഫ. കരീം, എ.എം ഷിഹാബ്, ഡോ.എ.പി ഹംസത്തലി, ഡോ.ടി.സൈനുല്‍ ആബിദ്, എം.അഹ്സബ് എന്നിവര്‍ സംസാരിച്ചു.
