പാലക്കാട്: ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി റെഗുലര്‍ വിഭാഗത്തില്‍ 39121 വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതും. രാവിലെ 9.30-ന് പരീ ക്ഷ ആരംഭിക്കും.
പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 17994 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍12373 വിദ്യാര്‍ഥികളും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 8754 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.
193 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.ഇതില്‍ മൂന്നെണ്ണം ടെക്നിക്കല്‍ സ്കൂളുക ള്‍ക്കും ഒന്ന് ബധിര വിദ്യാര്‍ഥികള്‍ക്കുമായുള്ള കേന്ദ്രങ്ങളാണ്.
