എടത്തനാട്ടുകര: എസ്.എസ്.എല്‍.സി. പരീക്ഷക്ക് വിദ്യാര്‍ഥികളെ പൂര്ണസജ്ജരാക്കു ക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റാഫ് കൗണ്‍സിലിന് കീഴില്‍ രാത്രി കാല പഠന വീടുകള്‍ ആരംഭിച്ചു.
പിലാച്ചോല, ചളവ, കാപ്പുപറമ്പ്, നാലുകണ്ടം, യതീംഖാന, കോട്ടപ്പളള എന്നീ കേന്ദ്രങ്ങ ളില്‍ ആണ് രാത്രികാല പഠന വീടുകള്‍ ആരംഭിച്ചത്. നാലുകണ്ടം യു.പി. സ്കൂളില്‍ നടന്ന പഠനവീട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് കൊടുങ്ങയില്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പി.പി ഷാനവാസ്, പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ്, സീനിയര്‍ അസിസ്റ്റന്റ് പി. ഹംസ ക്കുട്ടി, എസ്.ആര്.ജി. കണ്‍വീനര്‍ എം.ബി. സവിത, എസ്.എം.സി. അംഗം സി.ജി വിപിന്‍, അധ്യാപകരായ പി.പി അബ്ദുല്‍ ലത്തീഫ്, കെ. ഷീജ, ടി.യു അഹമ്മദ് സാബു, പി.അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
