തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ സുരക്ഷയും സുതാ ര്യതയും കൃത്യതയും വര്‍ധിപ്പിക്കാന്‍ ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തി ക്കുന്ന ‘കൈറ്റ് – ക്യൂട്രാക്ക് ‘ മൊബൈല്‍ ആപ്പ്, കേരള ഇന്‍ഫ്രാസ്ട്രര്‍ച്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) പുറത്തിറക്കി. മാര്‍ച്ച് 5-ന് ആരംഭിക്കുന്ന പരീക്ഷാ കാലയളവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ചോദ്യപേപ്പര്‍ പാക്കറ്റ് തുറക്കുന്ന മുതല്‍ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ ക്യാംപിലേക്ക് അയക്കുന്നതുവരെയുളള നടപടികളെല്ലാം ഈ ആപ്പ് വഴി തത്സമയം ട്രാക്ക് ചെയ്യാന്‍ സാധിക്കും. എല്ലാ ചീഫ്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും മാര്‍ച്ച് 4-ന് മുമ്പായി ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്നും കൈറ്റ് – ക്യൂട്രാക്ക് എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗിന്‍ ചെയ്യണം.
പരീക്ഷാ ദിവസങ്ങളില്‍ ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ അലമാരയില്‍ നിന്ന് പുറത്തെ ടുക്കുന്നത് മുതല്‍ ഓരോ ഘട്ടത്തിലും ആപ്പിലെ നിശ്ചിത ബട്ടണുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ സ്കാന്‍ ചെയ്യു മ്പോള്‍ കൃത്യമായ വിഷയമല്ലെങ്കില്‍ ആപ്പില്‍ എറര്‍ മെസേജ് ദൃശ്യമാകുകയും വിവരം ഉടന്‍ തന്നെ പരീക്ഷാ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. പരീക്ഷ ആരംഭിച്ച വിവരവും അവസാനിച്ച വിവരവും നിശ്ചിത സമയത്തിനുള്ളില്‍ ആപ്പില്‍ രേഖപ്പെടുത്തേണ്ടതാണ്. എല്ലാ ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മാര്‍ക്കും സംസ്ഥാന തലത്തിലും മോണിറ്റര്‍ ചെയ്യുന്നതിനുള്ള ലോഗിനുകള്‍ ആപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ ക്യാംപുകളിലേക്ക് അയക്കുമ്പോള്‍ അവയുടെ ട്രാക്ക് ഐ.ഡി., തൂക്കം, അയച്ച സമയം തുടങ്ങിയ വിവരങ്ങളും ആപ്പില്‍ നല്‍കണം. പരീക്ഷാവേളയില്‍ ഉണ്ടാകാനിടയുള്ള ക്രമക്കേടുകള്‍ , സാങ്കേതിക തടസ്സങ്ങള്‍ തുടങ്ങിയവ അപ്പപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം, റീവാലുവേഷന്, സ്ക്രൂട്ടിനി അപേക്ഷകള്‍, മറ്റ് പരീക്ഷാനന്തര സേവനങ്ങള്‍ എന്നിവയും ഏകോപിതമായ ഡിജിറ്റല്‍ സംവിധാനത്തി ലൂടെ നടപ്പിലാക്കും. സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യവും ഉള്‍പ്പെടു ത്തി വിദ്യാര്‍ഥികള്‍ക്ക് എല്ലാ അപേക്ഷകളും പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സമര്‍പ്പിക്കാന്‍ ഇനി ഇതുവഴി സാധ്യമാകും. ആപ്പിനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറി യല്‍ കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.ജില്ലാതലങ്ങളില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല് കും.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് അഡ്മിഷന് മുതല്‍ പരീക്ഷാഫലം പ്രസിദ്ധീകരണം വരെ മുഴുവന്‍ പരീക്ഷാ പ്രക്രിയയും പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യല്‍ ലക്ഷ്യമിട്ട് പുതുക്കിയ പോര്‍ട്ടല്‍ തയ്യാറാക്കുന്നതിന്റെ ഭാഗമാ യാണ് ഈ സംവിധാനമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.
