കാഞ്ഞിരപ്പുഴ:ജലസേചന സംവിധാനങ്ങളുടെ ദീര്‍ഘകാല സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും ഉറപ്പാക്കുന്നതിനായി, കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ഷട്ടറുകളുടേയും അനുബന്ധ ഇരുമ്പുസാമഗ്രികളുടെയും പുനരുദ്ധാരണപ്രവൃത്തികള്‍ പുരോഗമിക്കു ന്നു. അഞ്ചുവര്‍ഷത്തിലധികമായി പെയിന്റിങ് ഉള്‍പ്പടെ നടത്താത്തിനാല്‍ ഷട്ടറുകള്‍ തുരുമ്പെടുക്കുന്നത് സുരക്ഷാഭീഷണിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാ നത്താണ് നടപടി.
ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡ് അനുവദിച്ച 15ലക്ഷം രൂപ വിനി യോഗിച്ചാണ് നവീകരണം നടത്തുന്നത്.മലമ്പുഴ ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗ ത്തിന്റെ മേല്‍നോട്ടത്തില്‍ രണ്ടുമാസത്തോളമായി പ്രവൃത്തികള്‍ നടന്നുവരികയാണ്. ഷട്ടറുകളുടെ ഉപരിതല ശുചീകരണം, തുരുമ്പിനെ തടയാനുള്ള ആന്റി കൊറോസീവ് പ്രയോഗം, സംരക്ഷണ പെയിന്റിങ് എന്നിവയാണ് പ്രധാനമായും നടക്കുന്നത്. സ്പില്‍ വേഷട്ടറുകളുടെ പണികളും ഉടന്‍ ആരംഭിക്കുമെന്നും ഏപ്രില്‍മാസത്തോടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. മെക്കാനിക്കല്‍ വിഭാഗം അസി.എഞ്ചിനീയര്‍ പി.ബിനോയ്, ഓവര്‍സിയര്‍ വി.എസ് ഷാജു എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
തൂതപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ഈ അണക്കെട്ട് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളിലെ കാര്‍ഷികമേഖലയ്ക്കും കുടി വെള്ളത്തിനും പ്രധാന സ്രോതസ്സാണ്. 1980-ല്‍ ഭാഗികമായി കമ്മീഷന് ചെയ്ത് ജലസേചന പദ്ധതിയ്ക്കുകീഴില്‍ പ്രധാന കനാലുകളും ഉപകനാലുകളും ഉള്‍പ്പടെ 250 കിലോമീറ്റര്‍ വിതരണശൃംഖലയുണ്ട്. 97.5 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. വര്‍ഷകാലത്ത് പലപ്പോഴും ജില്ലയില്‍ ആദ്യം തുറക്കുന്ന അണക്കെട്ടുകൂടിയാണ് കാഞ്ഞിരപ്പുഴയിലേത്. സംഭരണ ശേഷി ഉയര്‍ത്തുന്നതിനായി അണക്കെട്ടില്‍ അടി ഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനായുള്ള നടപടികള്‍ക്കായുള്ള പഠന പ്രവൃത്തികളും ആരംഭിക്കാനിരിക്കുകയാണ്. ഇതിനിടെയുള്ള ഷട്ടറുകളുടേയും മറ്റും നവീകരണം കാര്‍ഷികമേഖലയ്ക്ക് പ്രതീക്ഷയേകുന്നു.
പരിപാലനപ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഷട്ടറുകളുടെ ആയുസ്സ് വര്‍ധിക്കു കയും ജലനിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അധികൃതര്‍ പറഞ്ഞു.
