പാലക്കാട്: കാര്‍ഷിക, വിദ്യാഭ്യാസ, കായിക മേഖലകള്‍ക്ക് ഊന്നല്‍ നല്കി ജില്ലാ പഞ്ചായത്ത് 2026-27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. മുന്‍ബാക്കി ഉള്‍പ്പെടെ 253.42 കോടി രൂപ വരവും, 210.20 കോടി രൂപ ചെലവും, 43.22 കോടി നീക്കിയിരിപ്പുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സരിത അവതരിപ്പിച്ചത്.
കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുകയും ഇതില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങ ളുടെ നിര്‍മാണവും വിപണനവും നടത്തും. അതുവഴി ജില്ലയിലെ നെല്ലെടുപ്പ് പ്രശ്ന ത്തിന് പരിഹാരം കാണാന്‍ സാധിക്കും. ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സാധിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാവും.
മുഴുവന്‍ ഹൈസ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സോളാര്‍ സ്ഥാപിക്കും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികളും തയ്യാറാക്കും. വിദ്യാര്‍ഥികളിലെ ആത്മഹത്യാ പ്രവണത/ ലഹരിയുടെ ഉപയോഗം എന്നിവ തടയുന്നതിനായി സ്കൂളുകളില്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ഫുട്ബോള്‍, വോളിബോള്‍ ടീമും പുരുഷന്മാര്ക്കായി ഫുട്ബോള്‍ ടീമും രൂപീകരിക്കും. അവരുടെ വിദ്യാഭ്യാസം, താമസം, ഭക്ഷണം, പരിശീലനം തുടങ്ങിയ ചിലവുകള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും അവരുടെ ഉടമസ്ഥത യില്‍ കളിക്കളങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ലഹരി വിമുക്ത ജില്ലയാക്കുന്ന ശ്രമഫലങ്ങളുടെ ഭാഗമായി മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ഹെല്‍ത്ത് ക്ലബുകള്‍ സജ്ജമാക്കും. ഇതിലൂടെ ഒരു പഞ്ചായത്തില്‍ രണ്ട് യുവാക്കള്‍ക്ക് വീതം 176 പേര്‍ക്ക് തൊഴിലവസരവും ലഭിക്കും. സ്ത്രീസുരക്ഷയും – യുവതലമുറക്ക് ലഹരിക്കെതിരായുള്ള ബോധവല്‍ക്കര ണവും ലക്ഷ്യം വെച്ച് സിനിമ/ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ജില്ല കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികളും, തെരുവ് നായകളുടെ ജനന നിയന്ത്രണവുമായി ബന്ധപ്പെട്ട എ.ബി.സി. പദ്ധതിയും വ്യാപകമായി നടപ്പിലാക്കും. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും എ.ബി.സി യൂണിറ്റുകളും സ്ഥാപി ക്കും. സ്നേഹസ്പര്‍ശം പദ്ധതി കാര്യക്ഷമമാക്കാന്‍, മുഴുവന്‍ രോഗികള്‍ക്കും ആനുകൂ ല്യം ലഭിക്കുന്നതിന് സഹായകരമാകും വിധത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വ ത്തില്‍ സൊസൈറ്റി ആരംഭിക്കും. അഞ്ച് വര്‍ഷത്തിനകം മുഴുവന്‍ പഞ്ചായത്തിലും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ ആരംഭിക്കുകയും, ട്രാന്‍സ്ജന്‍ഡേഴ്സിനായി പാര്‍പ്പിട സൗക ര്യം ഒരുക്കുകയും ചെയ്യുമെന്നും ബജറ്റില്‍ പറയുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷ രായ എ.കെ ഷീല ദേവി, എസ്.ബി രാജു, ബി സിന്ധു, രത്നകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
