മണ്ണാര്‍ക്കാട്: വര്‍ണപ്പൊലിമയില്‍ ഗജവീരന്മാരുടെ അകമ്പടിയോടെ അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിക്ക് തിങ്കളാഴ്ച ചെറിയാറാട്ട് നടക്കും. ആറാം പൂരദിവസമായ നാളെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ നടക്കുന്ന ആറാട്ടെഴുന്നെള്ളിപ്പില്‍ തട്ടക ത്തെ നിരവധി വിശ്വാസികള്‍ പങ്കെടുക്കും. തുടര്‍ന്ന് മേളം നാദസ്വരം എന്നിവയുണ്ടാ കും.ഉച്ചയ്ക്ക് 2.30 മുതല്‍ ഒാട്ടന്തുള്ളല്, വൈകിട്ട് 4.30 മുതല്‍ നാദസ്വരം, വൈകിട്ട് 5.30-ന് തായമ്പക, 7.30-ന് ചെണ്ട-വയലിന്‍ഫ്യൂഷന്‍ എന്നിവയും നടക്കും.
അഞ്ചാം പൂരദിനമായ ഞായറാഴ്ച കൂട്ടുവിളക്ക് ആഘോഷിച്ചു. രാവിലെയും രാത്രിയി ലും ദേവിയുടെ ആറാട്ടെഴുന്നെള്ളിപ്പുണ്ടായി. മേളം, നാദസ്വരം, ഓട്ടന്തുള്ളല്, തായ മ്പക, നാടന്‍പാട്ട് എന്നിവയും നടന്നു.
ചൊവ്വാഴ്ചയാണ് വലിയാറാട്ട് നടക്കുന്നത്. രാവിലെ 8.30ന് ആറാട്ടെഴുന്നെള്ളിപ്പ് തുടര്‍ന്ന് ചോറ്റാനിക്കര വിജയന്‍മാരാരുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രഗത്ഭ വാദ്യകലാ കാരന്മാര് അണിനിരക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യവും അരങ്ങേറും.രാവിലെ 10മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കുന്തിപ്പുഴ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ചയും നടക്കും.രാത്രി ഒമ്പത് മണിമുതല്‍ ആറാട്ടെഴുന്നെള്ളിപ്പിനെ തുടര്‍ന്ന് ചൊവ്വല്ലൂര്‍ മോഹനവാര്യരുടെ നേതൃത്വത്തില്‍ 110-ഓളം കലാകാരന്മാര് അണി നിരക്കുന്ന പാണ്ടിമേളവും അരങ്ങേറും. തുടര്‍ന്ന് ഇടയ്ക്ക പ്രദക്ഷിണം കാഴ്ചശീവേലിയുമുണ്ടാകും.
ബുധനാഴ്ചയാണ് പ്രസിദ്ധമായ ചെട്ടിവേല. വൈകിട്ട് മൂന്ന് മണി മുതല്‍ നാല് മണി വരെ യാത്രാബലി, താന്ത്രിക ചടങ്ങുകള്‍ നടക്കും. നാലിന് പഞ്ചവാദ്യത്തിന്റെ അകമ്പടി യോടെ സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കല്‍, ദേശവേലകള്‍, സാംസ്കാരിക ഘോഷയാത്ര എന്നിവയുണ്ടാകും. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ഏഴ് മുതല്‍ എട്ട് വരെ ആറാട്ട്, തുടര്‍ന്ന് 21 പ്രദക്ഷിണത്തിന് ശേഷം കൊടിയിറക്കും.
