തച്ചമ്പാറ: കുടിയേറ്റ മേഖലയായ പാലക്കയം വാക്കോടന്‍ നിരവ് പ്രദേശത്ത് പുലിഭീതി തുടരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് വീണ്ടും കൂടുസ്ഥാപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച സ്ഥലത്ത് നിന്നും ഒരുപുലിയെ പിടികൂടി പറമ്പിക്കുളം കടുവാസംരക്ഷണ കേന്ദ്രത്തി ല്‍ തുറന്നുവിട്ടതിന് പിന്നാലെയാണ് നാട്ടുകാരുടെ ശക്തമായ ആവശ്യപ്രകാരം ആക്കാ മറ്റം ജോര്‍ജ് ജോസഫിന്റെ പറമ്പില്‍ തന്നെ രണ്ടാമതും കൂടുസ്ഥാപിച്ചത്. വനമേഖല യോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് വന്യജീവി നിരീക്ഷണത്തിനായി ഉടന്‍ കാമറയും സ്ഥാപിക്കുമെന്നും പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ജോര്‍ജിന്റെ അഞ്ച് ആടുകളെ വന്യമൃഗം കൊന്നതിനെ തുടര്‍ന്ന് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഇവിടെ ആദ്യം കൂടുവെച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ നാലുവയസ് പ്രായംമതിക്കുന്ന ആണ്‍പുലി ഈകൂട്ടില്‍ കുടുങ്ങി. ഇതിനെയാണ് പറമ്പിക്കുളം വനമേഖലയില്‍ വിട്ടത്. കഴിഞ്ഞ രണ്ടുമാസ ത്തിനിടെ വാക്കോടന്‍ മലയടിവാരത്തുനിന്നും വനംവകുപ്പ് പിടികൂടുന്ന മൂന്നാമത്തെ പുലിയാണിത്.ഡിസംബറില്‍ പിച്ചളമുണ്ടയില്‍ നിന്ന് പെണ്‍പുലിയെയും ജനുവരിയില്‍ മാച്ചാംതോട് ഭാഗത്തുനിന്ന് ആണ്‍പുലിയെയും പിടികൂടിയിരുന്നു. ഇവയെ ശിരുവാണി വനത്തിലാണ് വിട്ടയച്ചിരുന്നത്. എന്നാല്‍ പ്രദേശത്ത് കൂടുതല്‍ പുലികളുണ്ടെന്നും പുലിയേയും കുട്ടിയേയും പലഭാഗത്തായി കണ്ടതായും പ്രദേശത്തുള്ളവര്‍ പറയുന്നു.
പുലിശല്യം രൂക്ഷമായതോടെ മലയോരമേഖലയിലെ ജനജീവിതവും ദുസ്സഹമാണ്. പുലര്‍ച്ചെ ജോലിക്ക് പോകുന്ന ടാപ്പിങ് തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ആരാധനാ ലയങ്ങളില്‍ പോകുന്നവര്‍ എന്നിവരെല്ലാം ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ജനവാസമേഖലയിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന മുഴുവന്‍ പുലികളെ യും കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലമ്പൂരില്‍ നിന്നുമെ ത്തിച്ച കൂടാണ് നിലവില്‍ വനംവകുപ്പ് വാക്കോടന്മേഖലയില് സജ്ജമാക്കിയി രിക്കുന്നത്.
