കാഞ്ഞിരപ്പുഴ: ജലസേചനവകുപ്പിന്റെ വിനോദ സഞ്ചാര നയത്തിന്റെ അടിസ്ഥാന ത്തില്‍ സ്വകാര്യ കമ്പനി ഏറ്റെടുത്ത കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ കരാര്‍ വ്യവസ്ഥ കളുടെ ലംഘനമെന്ന്ആക്ഷേപം. ഉദ്യാനത്തിലെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും വരുമാനം പിരിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നോഡല്‍ ഓഫിസര്‍ കൂടിയായ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് എക്സിക്യുട്ടിവ് എഞ്ചി നീയര് കരാറുകാരന് കത്തുനല്‍കി. കരാര്വ്യവസ്ഥകള്ക്കു വിപരീതമായാണ് വരു മാനം പിരിക്കുന്നതെന്നും ഉദ്യാനത്തിലെ നിലവിലുള്ള സൗകര്യങ്ങള്‍ കൈമാറണമെ ന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ്.എസ്.ഐ.ടി. റഡിഫൈന് ഡെ സ്റ്റിനേഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഉദ്യാനം നവീകരിക്കുന്നതിന് കരാറെടുത്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം നവംബര്‍ അഞ്ച് മുതല്‍ കരാര്‍ കമ്പനിയാണു ഉദ്യാനത്തില്‍ നിന്നുള്ള വരുമാനംപിരിക്കുന്നത്.അന്നുമുതല്‍ 2026 ഫെബ്രുവരി 25 വരെ ഉദ്യാനത്തില്‍ നിന്നും ലഭിച്ച എല്ലാ വരുമാനങ്ങളും മണ്ണാര്‍ക്കാട് സബ് ട്രഷററിയില് കാഞ്ഞിരപ്പുഴ ഡാം പരി പാലനത്തിനായി ഡി.ടി.പി.സി.യുടെ ചെയര്മാനുള്പ്പടെയുള്ളവരുടെ പേരിലുള്ള അക്കൗണ്ടില്‍ 28നകം നിക്ഷേപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അനുബന്ധ വൗച്ചറുകളും പരിശോധനയ്ക്ക് കൈമാറണമെന്നും കരാര്‍ കമ്പനി മാനേ ജിങ് ഡയറക്ടര്‍ക്ക് നല്കിയ കത്തില്‍ പറയുന്നു.
അതേസമയം ഉദ്യാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകളില്‍ ലംഘനം നടന്നിട്ടില്ലെന്ന് കരാര്‍ കമ്പനിയായ എഫ്.എസ്.ഐ.ടി. അധികൃതര്‍ അറിയിച്ചു. കരാറില്‍ സെക്ഷന്‍ രണ്ടിലെ 2.1.1 എന്ന വ്യവസ്ഥ പ്രകാരം ചുമതലയേറ്റെ ടുത്തത് മുതല്‍ 30 വര്‍ഷത്തേക്ക് നടത്തിപ്പ് അവകാശം സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. 2.1.5 എന്ന വ്യവസ്ഥപ്രകാരം വരുമാനത്തിന്റെ ഭാഗം ജലസേചനവകുപ്പിന്റെ ട്രഷറി അക്കൗണ്ടിലേക്ക് അടയ്ക്കുകയും രശീത് ഉള്‍പ്പടെയുള്ള രേഖകള്‍ ഓഫിസില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്പനി എം.ഡി. ഹബീബ് റഹ്മാന് അറിയിച്ചു.
