കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ മലയാളം അധ്യാപകനും സാഹിത്യകാരനുമായ ഡോ.രാജേഷ് മോന്‍ജിയുടെ ഏറ്റവും പുതിയ ബാലസാഹിത്യ നോവല്‍ ‘നാനിയുടെ കിനാവള്ളികള്‍’ കവര്‍ പ്രകാശനം കുമരംപുത്തൂര്‍ എ.യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍വഹിച്ചു. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാന അധ്യാപിക വി.ആര് സുധ അധ്യക്ഷയായി. ഡോ. രാജേഷ് മോന്‍ജി കുട്ടികളുമായി സംവദിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കണ് വീനര് ഇ.സുധ, ഡോ. സഞ്ജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു. മാന്‍കൈന്റ് ലിറ്ററേ ച്ചര് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
