അലനല്ലൂര്‍:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് പരിധിയിലെ ജല്‍ജീവന്‍ മിഷന് കുടി വെള്ള പദ്ധതി പൂര്‍ത്തിയാക്കുക, ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരി ക്കുക, അലനല്ലൂര്‍ ടൗണിലെ കള്ളുഷാപ്പ് ടൗണില്‍ നിന്നും മാറ്റിസ്ഥാപിക്കുക, സാമൂ ഹികാരോഗ്യകേന്ദ്രത്തില് കിടത്തിചികിത്സ ഉറപ്പുവരുത്തുക, മരുന്നുകള്‍ ലഭ്യമാ ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.ടി ജയചന്ദ്രന് അധ്യക്ഷനായി.പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.ഹരിദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് എ.സൗമിനി, ഒ.ബി.സി. മോര്‍ച്ച മണ്ഡലം സെക്രട്ടറി പി.ഷിജു, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.അജിപ്രസാദ്, എടത്തനാട്ടുകര ഏരിയ പ്രസിഡന്റ് സി.അനൂപ്, ഏരിയ സെക്രട്ടറി അയ്യപ്പദാസ്, അലനല്ലൂര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.പി രവീന്ദ്രന്, കെ.ദിലീപ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
