നഗരസഭയില്‍ അടിയന്തര യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയര്കുന്ന്ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച്, പൂരനഗരിയില്‍ കര്‍ശനമായ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കാന്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.സജ്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൂരപ്പറമ്പില്‍ പ്രത്യേക ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസ് സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍, മാലിന്യസംസ്കരണം, നിരോധിത പ്ലാസ്റ്റിക് വില്‍പ്പന, മാലിന്യം പുഴയില്‍ തള്ളല്‍ തുടങ്ങിയ നിലവിലുള്ള നിയന്ത്രണങ്ങളും മറ്റുകാര്യങ്ങളും യോഗ ത്തില്‍ ചര്‍ച്ച ചെയ്തു.
ഗ്രീന്‍പ്രോട്ടോക്കോളിന്റെ ഭാഗമായി മുളകൊണ്ടുള്ള കുട്ടകളും, പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാന്‍ ബോട്ടില്‍ ബൂത്തുകളും സജ്ജമാക്കും. പുഴമലിനീകരണം തടയുന്ന തിന്റെ ഭാഗമായി പുഴയിലേക്കിറങ്ങിയുള്ള കച്ചവടന് പൂര്‍ണമായും നിരോധിക്കാനും തീരുമാനമായിട്ടുണ്ട്. പൂരദിവസങ്ങളില്‍ സൗജന്യമായി കുടിവെള്ള വിതരണം നട ത്തും. കൂടാതെ പൂരപ്പറമ്പില്‍ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ വിതരണം ചെയ്യുന്നു ള്ളൂവെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യവിഭാഗത്തിന് പ്രത്യേക ചുമതലയും നല്കി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഹരിതകര്മ്മസേനയേയും, ശുചീ കരണ തൊഴിലാളികളേയും നിയോഗിക്കും. പൂരം സമാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹരിതകര്‍മ്മസേന, ശുചീകരണം വിഭാഗം, പൂരക്കമ്മിറ്റി എന്നിവരുടെ നേതൃ ത്വത്തില്‍ കൂട്ടായ ശുചീകരണവും നടത്തും. അടിയന്തര ആവശ്യങ്ങള്‍ നേരിടുന്ന തിനായി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ യൂണിറ്റും ആം ബുലന്‍സ് സൗകര്യവും ഉറപ്പുവരുത്താനും തീരുമാനമായി.
നഗരസഭാ ചെയര്‍പേഴ്സണ്‍ന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍ പേഴ്സണ്‍ കെ.ബാലകൃഷ്ണന്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി, നഗരസഭാ കൗണ്‍സിലര്‍ ഷീബ, സെക്രട്ടറി എം.സതീഷ്കുമാര്‍, ക്ലീന്‍ സിറ്റിമാനേജര്‍, കെ.മുഹമ്മദ് ഇഖ്ബാല്‍,പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.പുരുഷോത്തമന്, വൈസ് പ്രസിഡന്റുമാരായ ഡോ.രാജന് പുല്ലങ്കാട്ടില്, പി. ചന്ദ്രശേഖരന്,താലൂക്ക് ഹോസ്പിറ്റല്‍ ജെ.എച്ച്.ഐ. രാമദാസ്, നഗരസഭ പബ്ലിക് ഹെ ല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനൂപ് തോമസ്, ബിജു, ഹരിതകര്‍മ്മ സേന പ്രതിനിധി നിഹാല്‍ എന്നിവര്‍ പങ്കെടുത്തു.
