മണ്ണാര്‍ക്കാട്: നിലവില്‍ പാലക്കാട് ജില്ലയിൽ 4650 പേര് വീടുകളി ലും 33 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ടാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേര് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 4688 പേരാണ് നിരീക്ഷണത്തിലു ള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെ ടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാ നങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനക്കായി ഇതുവരെ അയച്ച 3147 സാമ്പിളുകളില്‍ ഫലം വന്ന 3074 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ആകെ 34679 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 29991 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 5838 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്ട്രോള് റൂമിലേക്ക് വന്നിട്ടുള്ളത്.
നിലവിൽ ഒരു രോഗബാധിതൻ മാത്രമാണ് ജില്ലയിൽ ചികിത്സയി ലുള്ളത്.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847