പാലക്കാട്: ജില്ലാ കലക്ടറുടെ പാസിൻ്റെ അഭാവത്തിൽ വാളയാർ അതിർത്തിയിൽ ഉൾപ്പെട്ടു പോയവരെ അൽപസമയത്തിനകം കോയമ്പത്തൂർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ പ്രത്യേക വാഹന ത്തിൽ കോയമ്പത്തൂരിലെ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരി ശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് കോയമ്പത്തൂർ ജില്ലാ കലക്ടർ സഹകരണം അറിയിച്ചതായി പാലക്കാട് ജില്ലാ കലക്ടർ ഡി. ബാല മുരളി അറിയിച്ചു. ഈ താൽക്കാലിക വാസകേന്ദ്രത്തിൽ എത്തിയ ശേഷം വാളയാർ അതിർത്തിയിലൂടെയുള്ള പാസിന് അപേക്ഷിച്ച് ഇരു ജില്ലകളിലെയും അംഗീകൃത പാസ് ലഭ്യമായവർ മാത്രം അതിർ ത്തി കടന്നുള്ള യാത്രയ്ക്ക് തയ്യാറാകാൻ പാടുള്ളുവെന്ന് പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. പാസ് ലഭ്യമാകാൻ രണ്ടോ മൂന്നോ ദിവസമെടുത്തേക്കാം. കോവിഡ് പ്രതിരോധം കണക്കിലെടുത്ത് ബന്ധപ്പെട്ടവർ സഹകരിക്കണമെന്നും പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചു.

കേരള അതിർത്തി മുതൽ 3 കിമീ വരെ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു

വാളയാർ ചെക്ക് പോസ്റ്റിലെ നിലവിലെ സാഹചര്യം കണക്കി ലെടു ത്ത് കേരള അതിർത്തി മുതൽ 3 കിമീ വരെ നിയന്ത്രണ മേഖല യായി(കണ്ടെയ്ൻമെൻറ് സോൺ) പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡി ബാലമുരളി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അതിർ ത്തി കടന്ന് നിരവധി ആളുകൾ എത്തുന്നതിനാലും ചെന്നൈയിൽ നിന്നുള്ള ഒരു വ്യക്തിക്ക് എറണാകുളത്ത് കോ വിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും രോഗവ്യാപനം തടയുക ലക്ഷ്യമിട്ടാണ് നടപടി. ഈ മേഖലയിൽ വരുന്നതിനും പോകുന്നതിനും പോലീസ് നിയന്ത്ര ണം ഉണ്ടായിരിക്കും.

റെഡ് സോൺ മേഖലയിൽ നിന്ന് വന്ന 220 പേരെ കോവിഡ് കെയർ സെൻററിലേക്ക് മാറ്റി

റെഡ് സോൺ മേഖലയിൽനിന്നും വാളയാർ ചെക്പോസ്റ്റ് വഴി ജില്ലയിൽ എത്തി ചെമ്പൈ സംഗീത കോളേജിൽ രജിസ്റ്റർചെയ്ത 220 പേരെ ഇന്ന്(മെയ് 9) കോവിഡ് കെയർ സെൻററിലേക്ക് മാറ്റിയതായി നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ(ആർ ആർ) ആർ. പി സുരേഷ് അറിയിച്ചു. രാവിലെ മുതൽ രാത്രി 9.30 വരെയുള്ള കണ ക്കാണിത്. മെയ് ഏഴിന് ചെമ്പൈ സംഗീത കോളേജിൽ താൽക്കാ ലിക രജിസ്ട്രേഷൻ ആരംഭിച്ചത് മുതൽ മൂന്നുദിവസ ങ്ങളിലായി ആകെ 828 പേരെയാണ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളുടെ നേതൃത്വത്തിലുള്ള കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റിയിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!