മണ്ണാര്‍ക്കാട്:നഗരത്തില്‍ കോടതിപ്പടി ഭാഗത്തെ ബഹുനിലകെട്ടിടത്തില്‍ തീപിടു ത്തം.ഷൂപ്ലാനറ്റ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്.വെള്ളിയാഴ്ച വൈ കിട്ടോടെയായിരുന്നു സംഭവം.മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ആദ്യംഅഗ്നിബാധയുണ്ടായത്. പിന്നീടിത് മൂന്നാം നിലയിലേക്കും തുടര്‍ന്ന് ഓപ്പണ്‍ ടെറസിലേക്കും പടരുകയായിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി പടര്‍ന്നതോടെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ വൈദ്യു തിബന്ധം വിച്ഛേദിച്ചശേഷം ഏറെ പ്രയത്നിച്ചാണ് അകത്തുപ്രവേശിച്ച് രക്ഷാപ്ര വര്‍ത്തനം നടത്തിയത്.
ഒരു വിഭാഗം സേനാംഗങ്ങള്‍ തീ അണയ്ക്കുന്നതിനിടെ തന്നെ ബാഗ്, ചെരിപ്പ്, മറ്റു തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലേക്ക് തീ പടരാത്തവിധം സുരക്ഷിതമാക്കി. ഇതിലൂടെ ഏകദേശം 20 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ അഗ്നിക്കിരയാകാതെ സംരക്ഷിക്കാന്‍ സേനയ്ക്ക് കഴിഞ്ഞു.കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാത്രമാണ് സുരക്ഷിതമായ വഴിയുണ്ടായിരുന്നത്.ഒന്നാം നിലയിലേക്ക് കയറാന്‍ ജീവനക്കാര്‍ നിര്‍മിച്ച താല്‍ക്കാലിക ഇരുമ്പ് കോണിയിലൂടെയാണ് സേനാംഗങ്ങള്‍ അകത്ത് കയറിയത്.കോണിപ്പടിയിലടക്കം സൂക്ഷിച്ചിരുന്ന തുകല്‍ ഉല്‍പ്പന്നങ്ങളും മറ്റും മാറ്റിയ ശേഷമാണ് സേനയ്ക്ക് മുന്നോട്ട് നീങ്ങാനായത്.
അതിനിടെ ഓപ്പണ്‍ ടെറസില്‍ സൂക്ഷിച്ചിരുന്ന തുകല്‍ അവശിഷ്ടങ്ങളിലേക്ക് തീ പടര്‍ന്നതും വെല്ലുവിളിയായി.ഇവിടേക്ക് പ്രവേശിക്കാന്‍ മറ്റു സംവിധാനങ്ങളില്ലാ ത്തതിനാല്‍ സമീപത്തെ പള്ളിയുടെ മുകള്‍ നിലയില്‍ കയറി വെള്ളം പമ്പ് ചെയ്താണ് ടെറസിലെ തീ അണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
വട്ടമ്പലം അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ നൗഷാദ്, സജി എന്നിവരുടെ നേതൃത്വത്തില്‍ വി.സുരേഷ്കുമാര്‍, പ്രശാന്ത്, എം.എസ് ഷബീര്‍, ടിജോ തോമസ്, എം.ആര് രാഗില്‍, ഷെരീഫ്, രമേഷ്, കെ.എസ് പ്രദീപ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
