മണ്ണാര്‍ക്കാട്: കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനത്തുനിന്നും പി.കെ ശശി രാജിവെച്ചു. ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എ. ആയിരുന്ന ശശിയെ സി.പി.എം. ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തി ലുള്ള സഹകരണ കോളജിന്റെ പ്രവര്‍ത്തനങ്ങളിലേക്കും ഇതിലേക്ക് പാര്‍ട്ടി നിയന്ത്ര ണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ടുസ്വീകരിച്ചതിലും ക്രമ ക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നടപടി. കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. ജാഥയിലും പങ്കെടുത്തിരു ന്നില്ല.യു.ഡി.എഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശി കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
content copied from mathrubhumi online
