മണ്ണാര്‍ക്കാട്: എത്ര വോട്ടുബാങ്കുണ്ടെങ്കിലും വര്‍ഗീയത പറഞ്ഞു ആരും വരണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.യു.ഡി.എഫ്. പുതുയുഗയാത്രയ്ക്ക് മണ്ണാര്‍ക്കാട് നല്കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ഗീയതയുടെ കാര്യത്തില്‍ സി.പി.എമ്മും ആര്.എസ്.എസും ഒരേപാത യിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തകര്‍ന്നുകിടക്കുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും വിധം സമഗ്രപദ്ധതികള്‍ ആവിഷ്കരിച്ചാണ് യു.ഡി.എഫ്. എത്തുന്നത്.സദ് ഭരണമാണ് മുന്നണി വാഗ്ദാനം ചെയ്യുന്നത്.ആരോഗ്യ-കാര്‍ഷിക- വിദ്യാഭ്യാസ മേഖലകളിലുള് പ്പെടെ സമഗ്രമായ പദ്ധതികള്‍ കൊണ്ടുവരും. ഇതൊരു മഹായുദ്ധമാണെന്നും ഇത് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെല്ലിപ്പുഴയില്‍ നടന്ന സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്മാന് റഷീദ് ആലായന്‍ അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠന് എം.പി. എന്‍. ഷംസുദ്ദീന് എം.എല്‍.എ., മറ്റു നേതാക്കളായ എന്‍.കെ. പ്രേമചന്ദ്രന്, ഷാനിമോള്‍ ഉസ്്മാന്‍, എ. തങ്കപ്പന്, മരയ്ക്കാര്‍ മാരായമംഗലം, പി. ബാലഗോപാലന്, സി. ചന്ദ്രന്, സന്ദീപ് വാര്യര്‍, പി.സി. ബേബി, പൊന്പാറകോയക്കുട്ടി, വി.ഡി. ജോസഫ്, സി. മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ചു. ആശുപത്രിപ്പ ടി ജങ്ഷനില്‍നിന്നും വന്‍ വരവേല്‍പ്പോടെയാണ് നേതാക്കളും പ്രവര്‍ത്തകരും ജാഥയെ വേദിയിലെത്തിച്ചത്.
