തച്ചമ്പാറ: നിപ്പ വൈറസ് രോഗികളെ ശുശ്രൂഷിച്ചതിന് കേരളം ആദരിച്ച കാരാകുര്‍ശ്ശി സ്വദേശിനി രഞ്ജിനി മംഗല്യവതി യായി.കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി സ്വദേശി നിഖിലാണ് രഞ്ജിനിയെ സ്വന്തമാക്കിയത്.കാരാകുര്‍ശ്ശി അയ്യപ്പന്‍കാവില്‍ വെച്ച് നിഖില്‍ രഞ്ജിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.ലോക്ക് ഡൗണ്‍ നിയന്ത്ര ണങ്ങളുള്ളതിനാല് വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. നിപ്പെ ക്കെതിരായ പോരാട്ടത്തില്‍ പൊലിഞ്ഞ് പോയ സിസ്റ്റര്‍ ലിനിയെ ചികിത്സിച്ചത് രഞ്ജിനിയായിരുന്നു.ഭയം ഒട്ടുമില്ലാതെ കര്‍മ്മ നിരതരായി നാടിന്റെ അതിജീവനത്തിനായി പൊരുതിയ മലാഖ മാരില്‍ പ്രധാനിയായിരുന്നു രഞ്ജിനി.