തച്ചമ്പാറ: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലും രാജ്യ ത്ത് ബി ജെ പി സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭ ദിനാ ചരണത്തിന്റെ ഭാഗമായി കോങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജാമിഅ മില്ലിയ, ജെ.എന്‍.യു വിദ്യാര്‍ത്ഥികളെയും ആക്റ്റിവിസ്റ്റുകളെയും യു.എ.പി.എ ചുമത്തി.അറസ്റ്റു ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് സമരം നടത്തിയത്. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ തച്ചമ്പാറ പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടത്തിയ സമര ത്തില്‍ കോങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് വാഴമ്പുറം, ജനറല്‍ സെക്രട്ടറി ഹുസൈന്‍ വളവുളളി, ട്രഷറര്‍ നസീബ് തച്ചമ്പാറ, സലാം തുടങ്ങിയവര്‍ പങ്കെടുത്തു.