മണ്ണാര്‍ക്കാട്:മൂന്ന് പതിറ്റാണ്ടിലധികമായി മണ്ണാര്‍ക്കാട്ടെ മലയോരകുടിയേറ്റജനതയെ കോട്ടയത്തേക്ക് എത്തിക്കുന്ന കെ.എസ്.ആര്.ടി.യുടെ. മണ്ണാര്‍ക്കാട് പാലക്കയം കോട്ട യം സര്‍വീസിന് നാടിന്റെ സ്നേഹ സ്വീകരണം. 32 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സര്‍വീസിലെ ജീവനക്കാരെ കാഞ്ഞിരപ്പുഴ വികസന വേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു.1994 ജനുവരി 20-നാണ് അന്നത്തെ ഗതാഗത മന്ത്രി ആര്.ബാലകൃഷ്ണപിള്ള യാണ് ബസ് അനുവദിച്ചത്.
ആദ്യകാലത്ത് ഫാസ്റ്റ് പാസഞ്ചറായിരുന്ന ഈ ബസ്, മലയോര ജനതയുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് അനുവദിക്കപ്പെട്ടത്. കാലക്രമേണ സൂപ്പര്‍ഫാസ്റ്റായും, നിലവില്‍ ആധുനിക സൗകര്യങ്ങളുള്ള സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റായും ഈ സര്‍വീസ് പരിഷ്കരിക്കപ്പെട്ടു.കോവിഡ് കാലത്തും ചിറക്കല്‍ പ്പടി-കാഞ്ഞിരപ്പുഴ റോഡ് നിര്‍മാണ വേളയിലും സര്‍വീസ് തടസ്സപ്പെ ട്ടിരുന്നെങ്കിലും, നാട്ടുകാരുടെ ശക്തമായ ഇടപെടലിലൂടെയാണ് ഇത് പുനരാരംഭിച്ചത്. കോട്ടയം ഡിപ്പോ യുടെ കീഴിലുള്ള ഈ സര്‍വീസ് ലാഭകരമായാണ് ഓടിക്കൊണ്ടിരിക്കുന്നത്.
നിലവില്‍ പുലര്‍ച്ചെ 4.15-ന് പാലക്കയത്ത് നിന്ന് പുറപ്പെട്ട് 11 മണിക്ക് കോട്ടയത്തെത്തും. തിരികെ ഉച്ചയ്ക്ക് 12.15-ന് പുറപ്പെട്ട് രാത്രി 8.30-ന് പാലക്കയത്ത് തിരിച്ചെത്തുന്ന രീതി യിലാണ് സമയക്രമം.32 വര്‍ഷം പൂര്‍ത്തിയായ സര്‍വീസിന് കഴിഞ്ഞദിവസം രാത്രി കാഞ്ഞിര പ്പുഴ പള്ളിപ്പടിയില്‍ കാഞ്ഞിരപ്പുഴവികസനവേദിയുടെ നേതൃത്വത്തിലാണ് സ്വീകര ണവും നല്‍കിയത് ബസ് ഡ്രൈവര്‍ ബാബുക്കുട്ടന്, കണ്ടക്ടര്‍ പ്രിന്‍സ് എന്നിവ രെ ആദരിച്ചു. കെഎസ് ആര്‍ടിസി അഡൈ്വസറി ബോര്‍ഡംഗം മോന്‍സി തോമസ്, മണ്ണാര്ക്കാ ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. നാട്ടുകാരും പങ്കെടുത്തു.
