സ്ഥലമേറ്റെടുപ്പ് ഉടന്‍ ആരംഭിക്കും
തച്ചമ്പാറ:പാലക്കയം പ്രദേശത്ത് നടപ്പിലാക്കുന്ന നിര്‍ദിഷ്ട ലോവര്‍ വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഭൂമിശാസ്ത്ര സര്‍വേ അന്തിമഘട്ടത്തിലേക്ക്. 2.5 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്കായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥ സംഘമാണ് നിലവില്‍ പര്യവേക്ഷണം നടത്തുന്നത്.പ്രദേശത്തെ ഭൂമിയുടെ ഉപരിതലം, പാറകളുടെ ഘടന, ജലസ്രോതസ്സുകള്‍ എന്നിവയെക്കുറിച്ചുള്ള പഠനമാണ് പൂര്‍ത്തിയായി വരുന്നത്.സര്‍വേ നടപടികള്‍ കഴിയുന്നതോടെ സ്ഥലമേറ്റെടുപ്പ് പ്രക്രി യയിലേക്ക് അധികൃതര്‍ കടക്കും.ഇതിനായി ഭൂമിയുടെ അതിര്‍ത്തികള്‍ തിരിച്ചുള്ള സര്‍വേയും ഉടന്‍ നടക്കും.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയുടെ നേതൃ ത്വത്തില്‍ 28.73 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.മീന്‍വല്ലം, പാലക്കുഴി പദ്ധതികള്‍ക്ക് ശേഷം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്ന മൂന്നാമത്തെ വലിയ സംരംഭമാണിത്.ജില്ലയുടെ ഊര്‍ജ്ജ ഉല്‍പ്പാദനത്തിനും ഒരുപോലെ കരുത്തേകുന്ന താണ് ഈ പുതിയ പദ്ധതി.പാലക്കയത്ത് കല്ലാര്‍പുഴയും ചെറുപുഴയും സംഗമിക്കുന്ന സ്ഥലത്ത് തടയണ നിര്‍മിച്ച്, വെള്ളം പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി പരീതുമുക്കിലെ ഫോര്‍ബേ ടാങ്കിലേക്കും അവിടെ നിന്ന് കുണ്ടന്പൊട്ടിയില് സ്ഥാപിക്കുന്ന പവര്‍ ഹൗസിലേക്കും എത്തിക്കും.പവര്‍ഹൗസിലെ ജനറേറ്റര്‍ ട്രാന്‍സ്ഫോര്‍മര്‍ വഴി ഉല് പ്പാദിപ്പിക്കുന്ന വൈദ്യുതി കല്ലടിക്കോട് സബ്സ്റ്റേഷനിലെത്തിച്ച് കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
വൈദ്യുതി വകുപ്പുമായി പ്രത്യേകം കരാറിലേര്‍പ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. വൈദ്യുതി ഉല്‍പ്പാദനത്തിന് ശേഷം വെള്ളം പുഴയിലേക്ക് തന്നെ തുറന്നുവിടുന്നതി നാല് ഇത് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായ പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതിയാ ണ്.പദ്ധതിയുടെ തടയണ,റിസര്‍വോയര്‍,പവര്‍ഹൗസ് എന്നിവയുടെ നിര്‍മാണത്തിനാ യി 8.27 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികളില്‍ നിന്നും ഏറ്റെടുക്കേണ്ടത്. സ്ഥല മേറ്റെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വൈദ്യുതി സംബന്ധമായ ജോലികള്‍ക്കുമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
