മണ്ണാര്‍ക്കാട്:തെങ്കര മണ്ഡലത്തില്‍ ബൂത്ത് തലങ്ങളില്‍ കോണ്‍ ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി തിരി നാളം സംഘടിപ്പിച്ചു.കെ.പി.സി.സി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊണ്ണൂറ്റി ഒമ്പ താം ബൂത്തില്‍ നടന്ന പരിപാടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര,യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസി ഡണ്ട് ഗിരീഷ് ഗുപ്ത,ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി നൗഷാദ് ചേലം ഞ്ചേരി,പ്രഭാകരന്‍,കൃഷ്ണന്‍,കോട്ടേക്കാട് കേശവന്‍,മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.തെങ്കര 98 -ാം ബൂത്തില്‍ നടന്ന തിരി നാളം തെളിയിക്കല്‍ പരിപാടിക്ക് വട്ടോടി വേണുഗോപാല്‍,സുരേഷ് കുണ്ടില്‍,ജോയ്,രാഘവന്‍,രാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രവാസികള്‍ തിരിച്ചു വരുമ്പോള്‍ അവരുടെ യാത്രാ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും,കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികളുടെ ക്വാറന്റെയിന്‍ സൗകര്യവും,മറ്റു സൗകര്യങ്ങളും ഒരുക്കി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം എന്നീ ആവശ്യ ങ്ങള്‍ ഉന്നയിച്ചാണ് തിരിനാളം തെളിയിച്ചത്.