മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് കെഎസ്ഇബിക്ക് മുന്നില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച് സാധാരണക്കാര്‍ ദുരിതത്തി ലായിരിക്കുന്ന സമയത്ത് കറന്റ് ബില്ല് ഇരട്ടിയാക്കുന്നതി നെതിരെ യായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.രമേഷ് ഗുപ്ത അരയംങ്ങോട് ടിജോ ജോസ് മണ്ണാര്‍ക്കാട്, അഖില്‍ തെന്നാരി, രാജീവ് തോരപുരം, അര്‍ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.