അലനല്ലൂര്‍: അറബി ഭാഷയുടെ ആഗോളസാധ്യതകള്‍ വര്‍ധിച്ചുവരുന്നുണ്ടെന്ന് അന്താ രാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര അല്‍ ഹിക്മ അറബി ക് കോളേജ് വിസ്ഡം സ്റ്റുഡന്റ്സ് യൂണിയന് സംഘടിപ്പിച്ച അറബിക് സെമിനാര്‍ അഭിപ്രായപ്പെട്ടു.ആഗോള തലത്തിലെ തൊഴില്‍ രംഗത്ത് അറബി ഭാഷയില്‍ പ്രാവിണ്യ മുള്ളവരെ തേടുകയാണിന്ന്.അറബി നാഗരികത സൃഷ്ട്രിച്ച പരിഷ്കരണം ലോക ത്തെവിടെയും വിസ്മയമായി നിലകൊള്ളുന്നുണ്ടെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. സെമിനാര്‍ നിയുക്ത ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആലായന്‍ റഷീദ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ മുസ്ലിം വിദ്യാഭ്യാസ ഓഫിസര്‍ വി.ഷൗക്കത്തലി അന്‍സാരി അധ്യ ക്ഷനായി.അറബിക് കവി പ്രൊഫ.ഡോ.എം.അബ്ദുള്ള സുല്ലമി മുഖ്യാതിഥിയായി. കോ ളജ് ഡയറക്ടര്‍ ഒ.മുഹമ്മദ് അന്‍വര്‍, അഡ്മിനിസ്ട്രേറ്റര്‍ റിഷാദ് അല്‍ ഹികമി, വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷഫീഖ് അല്‍ ഹികമി, വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി കെ.ഉണ്ണീന്‍ ബാപ്പു, മന്‍ഷൂഖ് അല്‍ അസ്ഹരി, എം.അബ്ദുല്‍ സലാം മാസ്റ്റര്‍, സി.കെ. അബ്ദുല്‍ ജലീല്‍ അല്‍ ഹികമി, അബ്ദുള്ള വസീം കാവനൂര്‍, ഹസനുല്‍ ബന്ന മോങ്ങം, എം.മുഹ്സിന്, റബീഹ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
