മണ്ണാര്‍ക്കാട്: ഇന്ത്യയിലെ സാമ്പത്തിക ഭീമന്‍മാരുടെ 68607 കോടി എഴുതി തള്ളിയ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നട പടിയില്‍ പ്രതിഷേധിച്ച്മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (മെയ് 5 ) ദേശ സാല്‍കൃത ബാങ്കുകള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിക്കു മെന്ന് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്തഅറിയിച്ചു.എടത്തനാട്ടുകര,അലനല്ലൂര്‍,തിരുവിഴാംകുന്ന്,കുമരംപുത്തൂര്‍,മണ്ണാര്‍ക്കാട്,തെങ്കര,അട്ടപ്പാടി എന്നീ സ്ഥലങ്ങളില്‍ ദേശസാല്‍കൃത ബാങ്കിനു മുന്നില്‍ രാവിലെ 11 മുതല്‍ 11.15 വരെ ലോക്ഡൗണ്‍ മാനദണ്ഡം പാലിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.