പാലക്കാട് : കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ പൊതുജന ങ്ങള്‍ക്ക് മുന്‍ കരുതലുകള്‍ എടുക്കാന്‍ ആരോഗ്യസേതു മൊബൈ ല്‍ ആപ്ലി ക്കേഷന്‍. അറിഞ്ഞോ അറിയാതെയോ അടുത്തിട പഴകിയ വരില്‍ ആര്‍ക്കെങ്കിലും കോവിഡ് -19 സ്ഥിരീകരിക്ക പ്പെട്ടാല്‍ ഉപഭോക്താ വിന് അപ്ലിക്കേഷന്‍ മുഖേന ഉടനെ തന്നെ മുന്നറിയിപ്പ് ലഭിക്കും. കൂടാതെ സ്വയം ക്വാറന്റൈന്‍ ചെയ്യുന്നത് സംബന്ധിച്ചും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധി ച്ചുള്ള നിര്‍ദേശങ്ങളും ആപ്ലിക്കേഷന്‍ വഴി ലഭിക്കും.

ലൊക്കേഷന്‍ ഡാറ്റകള്‍ ഉപയോഗിച്ചാണ് ചുറ്റുമുള്ള പ്രദേശത്തെ ക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ആപ്പില്‍ അപ്ഡേറ്റ് ചെയ്യുന്നു. ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐ ഫോണുകള്‍ക്കായുള്ള ആപ്പ് സ്റ്റോറിലും ആരോഗ്യ സേതു ആപ്ലി ക്കേഷന്‍ ലഭ്യമാണ്. ഫോണിന്റെ ജി.പി.എസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാന്‍ സഹായിക്കുകയും വിവരങ്ങള്‍ നല്‍കുകയും ചെയ്യും. 12 ഭാഷകള്‍ ആപ്പില്‍ ലഭ്യമാവും. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്താല്‍, മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തിയുടെ ആരോഗ്യ വിവരങ്ങളും ജോലി സംബന്ധ മായ വിവരങ്ങളും ആപ്പിലൂടെ നല്‍കണം.

രോഗമുണ്ടോ എന്നത് സംബന്ധിച്ച് സ്വയം വിലയിരുത്തലിനും ആപ് സഹായിക്കും. കോവിഡ് 19 മായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍, ഇ-പാസിനെ സംബന്ധിച്ച വിവരങ്ങള്‍, സുരക്ഷാ മുന്‍കരുതലുകള്‍, സാമൂഹിക അലം പാലിക്കേണ്ടതിന്റെ നിര്‍ദ്ദേശങ്ങള്‍, കോവിഡ് 19 മായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ എന്നിവയും ആപ്പിലൂടെ ലഭിക്കും.

ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-

* മൊബൈല്‍ ഫോണില്‍ പ്ലേസ്റ്റോര്‍ തുറന്ന് Aarogya Setu എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ആപ്ലിക്കേഷന്‍ കാണാനാകും. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക .
* ബ്ലൂടൂത്ത് /ജിപിഎസ് പ്രവര്‍ത്തിപ്പിക്കുക.
* ലൊക്കേഷന്‍ ഷെയറിങ് ഓള്‍വെയ്സ് എന്നായി സെറ്റ് ചെയ്യുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!