പാലക്കാട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 3005 പേര്‍ വീടു കളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 9 പേര്‍ ഒറ്റപ്പാ ലം താലൂക്ക് ആശുപത്രിയിലും,2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രികളിലുമായി ആകെ 3052 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട തില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പരിശോധനക്കായി ഇതുവരെ അയച്ച 2867 സാമ്പിളുകളില്‍ ഫലം വന്ന 2786 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ ഏപ്രില്‍ 30നും രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.ആകെ 30304 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 27252 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.5033 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847