മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ആലംബഹീനരായ ജനവിഭാഗങ്ങള്‍ക്ക് എന്നും കൈത്താങ്ങായിട്ടുള്ള വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഈ ലോക്ക്ഡൗണ്‍ കാലത്തും സാന്ത്വനവുമായി രംഗത്ത്.ആരുടെയും ശ്രദ്ധയില്‍പ്പെടാതെയും സഹായമെത്തിച്ചേരാതെയും, സമൂഹ ത്തില്‍ തികച്ചും ഒറ്റപ്പെട്ടു പോയവര്‍ക്കായി തയ്യാറാക്കിയ അവശ്യ വസ്തുക്കളടങ്ങിയ സാന്ത്വനം ഭക്ഷ്യ കിറ്റിന്റെ ആദ്യഘട്ട വിതരണം ഞായറാഴ്ച (3.05.2020)നടക്കും.രാവിലെ 11ന് മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എന്‍.ഷംസുദ്ദീന്‍ അദ്ദേഹത്തിന്റെ വസതിയില്‍ (ഒന്നാം മൈല്‍) വെച്ച് വിതരണം നിര്‍വ്വഹിക്കുമെന്ന് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!