മണ്ണാര്‍ക്കാട്: വിവാദങ്ങള്‍ക്കിടെ മണ്ണാര്‍ക്കാടെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം. എല്‍.എയ്ക്ക് വഴിയൊരുക്കിയും തോളോടുതോള്ചേര്ന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. പൗലോസ് മരിച്ചതറിഞ്ഞ് മണ്ണാര്‍ക്കാട്ടേക്കുള്ള വഴിമധ്യേ ആദ്യമെത്തിയത് കാഞ്ഞിരപ്പുഴയിലാണ്. കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം പ്രസിഡന്റ് ജോയ് ജോസഫിന്റെ മുണ്ടക്കുന്നിലെ വീട്ടിലെ ത്തിയ എം.എല്‍.എയ്ക്കൊപ്പം ബ്ലോക്ക് മണ്ഡലം നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളുമുണ്ടായിരുന്നു.അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് മണ്ണാര്‍ക്കാട്ടേക്ക് തിരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വന്നശേഷമാണ് പി.ജെ പൗലോസി ന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും പുറത്തേക്കെടുത്തത്. തുടര്‍ന്ന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ തെങ്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയപ്പോഴും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലുണ്ടായിരുന്നു. ഇവിടേയും ഏറെ സമയം ചിലവഴിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി വിശേഷങ്ങള്‍ പങ്കിട്ടു. കേരളത്തിലെ തന്നെ മുതിര്‍ന്ന നേതാവായിരുന്നു പി.ജെ. എന്നും,ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപടുക്കു ന്നതില്‍ പ്രധാന പങ്കു വഹിച്ച അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മികച്ച ഒരുസംഘാ ടകനെയാണ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതെന്നും പ്രതികരിച്ചു.