മണ്ണാര്‍ക്കാട്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസിന് ആദരാഞ്ജലിക ളര്പ്പിക്കാന് തെങ്കരയിലെ പനയാരംപിള്ളില്‍ വീട്ടിലേക്ക് വിവിധമേഖലകളില്‍ നിന്നുള്ള പ്രമുഖരുള്‍പ്പടെ നൂറുകണക്കിന് പേരെത്തി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നി ബെഹനാന് എം.പി, എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്, രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം, ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്, അബ്ദുല്‍ മുത്തലിബ്, ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പന്, വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്, മുന്‍ എം.പി. കെ.പി ധനപാലന്, മുന്‍ എം.എല്‍.എമാരായ കെ.എ ചന്ദ്രന്, കളത്തില്‍ അബ്ദുല്ല, സി.പി മുഹമ്മദ്, മുന്‍ മന്ത്രി കെ.ഇ ഇസ്മായില്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം, സെക്രട്ടറി ടി.എ സിദ്ദീഖ്, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി.ബാലഗോപാല്‍, മുസ്ലിം ലീഗ് നേതാവ് എം.എം ഹമീദ്, എന്‍.സി.പി. നേതാവ് എ.രാമസ്വാമി, സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ബി.ജെ.പി. നേതാവ് ബി.മനോജ്, ഡി.സി.സി. സെക്രട്ടറിമാരായ അഹമ്മദ് അഷ്റഫ്, പി.സി ബേബി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, പാലക്കാട് രൂപത മുന്‍ ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്ത് ഉള്‍പ്പടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പി.ജെ പൗലോസിന്റെ വേര്‍പാടില്‍ അനുശോചിച്ച് വ്യാഴാഴ്ച വൈകിട്ട് നാലിന് പട്ടണത്തില്‍ മൗനജാഥയും തുടര്‍ന്ന് അനുശോചനയോഗവും നടത്തുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.
പി.ജെ പൗലോസിന്റെ വിയോഗം പാര്‍ട്ടിക്കും നാടിനും തീരാനഷ്ടം: രമേശ് ചെന്നിത്തല
മണ്ണാര്‍ക്കാട്: പി.ജെ പൗലോസിന്റെ വിയോഗം പാര്‍ട്ടിക്കും നാടിനും തീരാനഷ്ടമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കര്‍മ്മനിരതമായ ഒരു പ്രവര്‍ത്തന ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കുവേണ്ടിയും സാധാരണക്കാര്‍ക്കുവേണ്ടിയും അകമഴിഞ്ഞ സഹായംചെയ്തു കൊടുക്കുന്ന സ്വഭാവമായിരുന്നു. കെ.എസ്. യു. ഭാരവാഹി ആയിരിക്കുന്നകാലം മുതലുള്ള ബന്ധമാണ് പൗലോസുമായുള്ളത്. മണ്ണാര്‍ക്കാട് വരുമ്പോഴും പാലക്കാട് വരുമ്പോഴും ഏറ്റവും കൂടുതല്‍ അടുപ്പമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല പറഞ്ഞു.