മണ്ണാര്‍ക്കാട്; കെ.പി.സി.സി. മുന്‍സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമാ യിരുന്ന തെങ്കര പനയാരംപിള്ളി വീട്ടില്‍ പി.ജെ പൗലോസ് (79) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയവയോണ് അന്ത്യം. ആരോഗ്യനില വഷളയാതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അന്ത്യം. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹി പൗലോസ് പ്രമുഖ നേതാ വായിരുന്ന പി.ബാലന്റെ സന്തതസഹചാരിയായിരുന്നു. ലളിതമായ ജീവിതശൈലി കൊണ്ട് ശ്രദ്ധേയനായിരുന്ന അദ്ദേഹം ഉമ്മന്‍ചാണ്ടി, എ.കെ ആന്റണി നേതാക്കളുമാ യി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. കോട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡ ന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ്, പാലക്കാട് ജില്ലാ യൂത്ത് കോ ണ്‍ഗ്രസ് പ്രസിഡന്റ്, ഡി.സി.സി. സെക്രട്ടറി, ഡി.സി.സി. വൈസ് പ്രസിഡന്റ്, നില വില്‍ കെ.പി.സി.സി. മെമ്പര്‍ എന്നീസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സംസ്കാരം നാളെ. ഭാര്യ: ലീലാമ്മ. മക്കള്‍: ജോഷി പോള്‍, മിനി പോള്‍, സൗമിനി.