അലനല്ലൂര്‍: ഡോ.സന്തോഷ്കുമാര്‍ എഴുതിയ ചട്ട്യാക്കാന്റെ എറച്ചീം പൊറാട്ടീം എന്ന നോവല്‍ നോവലിസ്റ്റ് ബെന്യാമിന് പ്രകാശനം ചെയ്തു. ചളവ മൈത്രി ലൈബ്രറി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കോഴിക്കോട് മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചളവ ഗവ.യു.പി. സ്കൂളിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ലൈബ്രറി പ്രസിഡന്റ് റഫീക്ക് കൊടക്കാട്ട് അധ്യക്ഷനായി. മുന്‍ വനിതാ കമ്മീഷന് അംഗം ഡോ.പ്രമീളാ ദേവി, വി.എസ് ദേവകി ടീച്ചര്‍, അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹിമാന്, ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.കൃഷ്ണദാസ്, ഡോ.സന്തോഷ്കുമാര്‍ നെച്ചിക്കാട്ടില്‍, കര്‍ഷക അവാര്‍ഡ് ജേതാവ് പി.ഭുവനേശ്വരി, മാന്‍ കൈന്‍ഡ് ലിറ്ററേച്ചര്‍ പ്രതിനിധി പി.ആര് ദീപ, പി.ജ്യോതീന്ദ്രകുമാര്‍, പി.അജേഷ് എന്നിവര്‍ സംസാരിച്ചു.
