തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ടം സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ച തായി റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന് അറിയിച്ചു. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ചട്ടം പ്രസിദ്ധീകരിച്ച സമയം മുതല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇനി മുതല്‍ ഇടു ക്കി ജില്ലയിലെ ഉള്‍പ്പടെ കേരളത്തിലെമ്പാടും പട്ടയ ഭൂമിയിലെ വീടുകള്‍ എല്ലാം ക്രമവ ല്ക്കരിക്കേണ്ടി വരും എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
പട്ടയം അനുവദിച്ച ചട്ടപ്രകാരം വീട് നിര്‍മാണം അനുവദനീയമാണെങ്കില്‍ അത്തരം ഭൂമികളിലെ വീടുകളൊന്നും ക്രമവല്‍ക്കരിക്കേണ്ടതില്ല. റബ്ബര്‍ കൃഷിക്കും മറ്റും മാത്രമായി അനുവദിക്കപ്പെട്ട ഭൂമിയില്‍ വരുന്ന നിര്‍മാണങ്ങള്‍ ചട്ടപ്രകാരം ക്രമവല്‍ ക്കരിക്കണം. നിലവിലെ പട്ടയങ്ങളുടെ പൊതുസ്ഥിതി പരിശോധിച്ചാല്‍ 95 ശതമാനം വീടുകള്‍ക്കും ക്രമവത്ക്കരണത്തിന് അപേക്ഷിക്കേണ്ടതില്ല.
പട്ടയ രേഖകള്‍ ഇല്ലാത്തവര്‍ക്ക് ക്രമവത്ക്കരണത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്ന തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്. നിജസ്ഥിതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തി ല്‍ ഇതിനും പരിഹാരം ഉണ്ടെന്ന് ഭൂപതിവ് ഭേദഗതി ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ടെ ന്നും മന്ത്രി പറഞ്ഞു. ക്രമവത്ക്കരണത്തിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുവാന്‍ ഓഫീസുകള്‍ അനിവാര്യമാണെന്ന് സബ്ജറ്റ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടു ണ്ട്. ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകും.
ടൂറിസം നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ ഭേദഗതി വരുത്തിയ ചട്ടത്തില്‍ ന്യായവി ലയുടെ 10 ശതമാനമാണ് ഫീസ് ഏര്‍പ്പെടുത്തിയിരുന്നത്. സബ്ജക്ട് കമ്മിറ്റിക്കു ലഭിച്ച നിര്‍ദേശം പരിഗണിച്ച് ഇത് അഞ്ച് ശതമാനം ആയി കുറച്ചു. ടൂറിസം സാധ്യതകള്‍ കൂടി പരിഗണിച്ചാണ് ഈ ഇളവ് വരുത്തിയതെന്നും മന്ത്രി വിശദീകരിച്ചു.
