മണ്ണാര്‍ക്കാട്: കെ.വി.വി.ഇ.എസ്. വനിതാ വിങ് മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തി ല്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. വ്യാപാരഭവനില്‍ ജില്ലാ വൈസ് പ്രസി ഡന്റ് ബാസിത്ത് മുസ്്ലിം ഉദ്ഘാടനം ചെയ്തു. വനിതാവിങ് യൂണിറ്റ് പ്രസിഡന്റ് വി. എസ് സന്ധ്യ അധ്യക്ഷയായി. കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണിമ, വനിതാ വിങ് ജില്ലാ ജന.സെക്രട്ടറി ശാന്തിനി, മറ്റു ഭാരവാഹികളായ സുപ്രിയ, മീനാ ക്ഷീ, ഷബന, ബീന ജയ്മോന് എന്നിവര്‍ സംസാരിച്ചു. ആദരിക്കല്‍, യാത്രയയപ്പ്, കലാപരിപാടികള്‍ എന്നിവയുമുണ്ടായി.
