പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് തലങ്ങളില്‍ സംഘടിപ്പിക്കുന്ന വികസന സദസ്സുകള്‍ തിങ്കളാഴ്ച തുടങ്ങും. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം അറിയുകയുമാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്ഫ ര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കു ന്നത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലു ള്ളവരും പങ്കാളികളാകും.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ വേദികളില്‍ പ്രദര്‍ശിപ്പിക്കും.
തദ്ദേശഭരണസ്ഥാപനത്തിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്, ഡിജി കേരളം, മാലി ന്യസംസ്കരണം, ഗ്രാമീണ റോഡുകളുടെ വികസനം, കെ-സ്മാര്‍ട്ട്, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ വിവിധ പദ്ധതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ എന്നിവ റിസോഴ്സ്പേഴ്സണ്‍മാര്‍/ സെക്രട്ടറിമാര്‍ അവതരിപ്പിക്കും. പൊതു ജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പ ണ് ഫോറവുമുണ്ടാകും. വികസന സദസ്സില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും വിവരങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കുന്ന പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും.അഭിപ്രായ ങ്ങള് നേരിട്ടും ഓണ്‍ലൈനിലും സ്വീകരിച്ച് വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മിനി എക്സിബിഷനും കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന ക്ലിനിക്കും ഒരുക്കും.
ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി രൂപീകരിച്ച സമിതിയു ടെ ആദ്യ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവി ക്കുട്ടി, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ. ഗോപിനാഥന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രിയ കെ.ഉണ്ണികൃഷ്ണന്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന് പങ്കെടുത്തു.
